വർക്കല :ലോക യോഗാ ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്ന് മുതൽ 27 വരെ യോഗ പ്രകൃതി ചികിത്സ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.കെ.ആർ. ജയകുമാർ,​ ഡോ. അമൃത ജെ. എസ്എ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ചികിത്സാ ക്യാമ്പ് നടത്തുന്നു. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി ഡോക്ടറെ കാണുന്നതിന് ഈ ദിവസങ്ങളിൽ അവസരമുണ്ടായിരിക്കും. ബി.പി.(blood pressure,) തൂക്കം(weight), ബി.എം.ഐ (body mass index) എന്നിവ സൗജന്യമായി പരിശോധിക്കും. 20% ഡിസ്കൗണ്ട് നൽകും. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7736780192 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു.