നെയ്യാറ്റിൻകര: 20 ലിറ്റർ ചാരായവുമായി യുവാവ് എക്‌സെസ് പിടിയിലായി. കാഞ്ഞിരംകുളം ചാവടി അയണിനിന്ന സഞ്ജയ് ഭവനിൽ സനു(30)വാണ് ചപ്പാത്ത് നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവുമായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ലോക്ക് ഡൗൺ ദിവസങ്ങളിൽ തീരപ്രദേശങ്ങളിൽ കച്ചവടം നടത്തുന്നതിനാണ് ഇയാൾ ചാരായം എത്തിച്ചത്.
ഒരു ലിറ്റർ ചാരായം 2500 രൂപ നിരക്കിലാണ് ആവശ്യക്കാർക്ക് എത്തിച്ച് നൽകിയിരുന്നതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജൂ, വിപിൻ സാം, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.