നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരി എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയുടെ നായകനായി റോഷൻ മാത്യു എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രം ഹൊറർ ത്രില്ലറാണ്. മികച്ച സാങ്കേതിക നിലവാരത്തിലാണ് ചിത്രം ഒരുക്കുന്നത്. കഥയും തിരക്കഥയും നിർമ്മൽ തന്നെ. തിരക്കഥ സച്ചിൻ രാംദാസും നിർമ്മലും ചേർന്നാണ്. രണം എന്ന പൃഥ്വിരാജ് ചിത്രത്തിനുശേഷം നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. നിർമ്മൽ സഹദേവ്, ജിജുജോൺ, ജേക്സ് ബിജോയ്, ശ്രീജിത് സാരംഗ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജിഗ് മെ ടെൻസിംഗാണ്.