chala

നൈജീരിയക്കാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചലച്ചിത്രം എന്നുപേരിട്ട ചിത്രം ഗഫൂർ വൈ ഇല്യാസ് സംവിധാനം ചെയ്യുന്നു. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ നിരവധി പ്രവാസികളും അഭിനയിക്കുന്നുണ്ട്. നൈജീരിയക്കാരായ മോസസ് ഒയേലേരേയും ടോസിൻ അന്ന ഫോലയനും ഒപ്പം സുദർശനൻ ആലപ്പുഴയും പ്രധാന വേഷത്തിൽ എത്തുന്നു. ഉയരക്കുറവുള്ള സുദർശനൻ അത്ഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പരീത് പണ്ടാരി എന്ന ചിത്രത്തിനുശേഷം ഗഫൂർ വൈ ഇല്യാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആഡ്സ് ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മാണം. ടോൺസ് അലക്സ് ഛായാഗ്രഹണവും ടിനു കെ. തോമസ് എഡിറ്റിംഗും ക്രിസ്റ്റി ബേബി സംഗീതവും നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം.