ksrtc

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എൽ.എൻ.ജി ബസ് സർവീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 12നുള്ള ആദ്യ സർവീസ് മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം - എറണാകുളം, എറണാകുളം - കോഴക്കോട് റൂട്ടുകളിലാണ് സർവീസ്.
നഗരസഭാ കൗൺസിലർ സി. ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, വി. ശാന്തകുമാർ, ആർ. ശശിധരൻ, കെ.എൽ. രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.
നിലവിലുള്ള 400 ഡീസൽ ബസുകളെ എൽ.എൻ.ജിയലേക്ക് മാറ്റാൻ ഗതാഗത വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡാണ് രണ്ട് ബസുകൾ മൂന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുള്ളത്.