ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ഗാന്ധി സ്മാരകം ശാഖ സെക്രട്ടറി കെ. ബാബുവിന്റെ നിര്യാണത്തിൽ ശാഖാ ഭരണസമിതി യോഗത്തിൽ അനുശോചിച്ചു. ശാഖാ രക്ഷാധികാരി സുദേവൻ സ്വരലയ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സി. കൃത്തിദാസ്, മംഗലപുരം ഗ്രാമപഞ്ചായത്തംഗം ദീപ, ശാഖായോഗം വൈസ് പ്രസിഡന്റ് എം. രാജൻ, ഭരണസമിതിയംഗങ്ങളായ സുരേന്ദ്രൻ, പ്രസന്നൻ, എച്ച്.എസ്. സുധീഷ് അഭിജിത്ത്, മോനിഷ്, സുരേഷ്, അജയഘോഷ്, മഹേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ശാഖായോഗത്തിന്റെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും മൈക്രോ ഫിനാൻസ് - യൂത്ത്മൂവ്മെന്റ് - കുടുംബ യൂണിറ്റുകൾ രൂപീകരിക്കുന്നതിനുമായി എം. രാജൻ (പ്രസിഡന്റ് ഇൻ ചാർജ്), ഉദയൻ (വൈസ് പ്രസിഡന്റ്), ആർ. ബിനുൽ കുമാർ (സെക്രട്ടറി ഇൻ ചാർജ്), സുധീഷ് (യൂത്ത്മൂവ്മെന്റെ യൂണിറ്റ് കൺവീനർ) എന്നിവർക്ക് ചുമതല നൽകി.