നെയ്യാറ്റിൻകര: കൊവിഡ് വ്യാപനം പരിഗണിച്ച് 2021 - 22 കാലയളവിലേക്ക് വിമുക്ത ഭടന്മാർ/വിമുക്ത ഭടന്റെ ഭാര്യ, വിധവ, ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നും വിരമിച്ച ഭടന്മാർ/ വിരമിച്ച ഭടന്മാരുടെ ഭാര്യമാർ, വിധവകൾ, ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, അസം റൈഫിൾസ് എന്നീ കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഭടന്മാർ/ വിരമിച്ച ഭടന്മാരുടെ ഭാര്യമാർ, വിധവകൾ എന്നിവർക്ക് വസ്തു നികുതി ഇളവിന് സാക്ഷ്യപത്രം, അപേക്ഷ എന്നിവ ഈ മാസം 30 വരെ നെയ്യാറ്റിൻകര നഗരസഭയിൽ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.