തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ചൊവ്വാഴ്ചയോടെ പൂർത്തിയാവും.
79 ക്യാമ്പുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് മൂല്യനിർണയം ശേഷിക്കുന്നത്. 28ന് പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. പ്രാക്ടിക്കൽ മാർക്ക് കൂടി ലഭിച്ചാലേ പരീക്ഷാഫലം തയ്യാറാകൂ.
ഇന്ന് മുതൽ വി.എച്ച്.എസ്.ഇ എൻ.എസ്.ക്യൂ.എഫ് പരീക്ഷ തുടങ്ങും.
എസ്.എസ്.എൽ.സി മൂല്യനിർണയം 26നുള്ളിൽ പൂർത്തിയാകും.