മലയിൻകീഴ്: മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തിൽ നടന്ന വായനപക്ഷാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗിരി അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ അനുസ്മരണം കേരള സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ. ബി.വി. ശശികുമാർ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ ബി. രാജഗോപാൽ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ. വാസുദേവൻനായർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്. ശിവപ്രസാദ്, ഗ്രാമസ്വരാജ് ഗ്രന്ഥാലയം, മണപ്പുറം മുൻ വാർഡ് അംഗം വി.എസ്. ശ്രീകാന്ത്, പ്രസിഡന്റ് വി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ: മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയിൽ നടന്ന വായനപക്ഷാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു