wood

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കലിന് പിന്നിലെ ഉദ്യോഗസ്ഥരുടെ പണമിടപാടിനെപ്പറ്റി അന്വേഷിക്കാൻ എൻഫോഴ്സ്‌‌മെന്റ് ഡയറക്ടറേറ്റിന് സർക്കാർ അനുമതി നൽകിയേക്കും. മരം മുറിച്ച് കടത്തിയതിന്റെ രേഖകളടക്കം കൈമാറണമെന്ന് ഇ.ഡി വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടി. അനുമതി നൽകാമെന്നാണ് നിയമവകുപ്പിന്റെ നിലപാടെന്ന് അറിയുന്നു.

സർക്കാർ അനുമതി നൽകിയില്ലെങ്കിലും ഇ.ഡിക്ക് നേരിട്ട് അന്വേഷിക്കാൻ നിയമ വ്യവസ്ഥയുള്ളതിനാലാണ് അനുമതി നൽകുന്നത്. കേസിലെ മറ്റ് രേഖകളും ഇ.ഡി ആവശ്യപ്പെട്ടെങ്കിലും അത് നൽകേണ്ടെന്ന നിയമോപദേശമുള്ളതിനാൽ നൽകാനിടയില്ല.

മരം മുറിച്ച് കടത്തിയതിന് പിന്നിൽ ഉദ്യോഗസ്ഥരുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുക. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

മു​ട്ടി​ൽ​ ​പ്ര​ദേ​ശം​ ​ചെ​ന്നി​ത്ത​ല​ ​ഇ​ന്ന് ​സ​ന്ദ​ർ​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വു​മ​ധി​കം​ ​മ​രം​ ​കൊ​ള്ള​ ​ന​ട​ന്ന​ ​മു​ട്ടി​ൽ​ ​സൗ​ത്ത് ​വി​ല്ലേ​ജി​ലെ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​ഇ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തും.​ ​രാ​വി​ലെ​ ​പ​ത്തി​ന് ​എ​ത്തു​ന്ന​ ​ചെ​ന്നി​ത്ത​ല​ ​ഭൂ​വു​ട​മ​ക​ളാ​യ​ ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കും.
പ​തി​വ് ​ച​ട്ട​പ്ര​കാ​ര​മു​ള്ള​ ​പ​ട്ട​യ​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​ഈ​ട്ടി​മ​രം​ ​മു​റി​ച്ചു​മാ​റ്റി​യ​ ​സ്ഥ​ല​ങ്ങ​ളും​ ​ചെ​ന്നി​ത്ത​ല​ ​വീ​ക്ഷി​ക്കും.
ക​ർ​ഷ​ക​രു​ടെ​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​യോ​ടെ​ ​മ​ര​ങ്ങ​ൾ​ ​മു​റി​ക്കു​ന്ന​തി​ന്റെ​ ​മ​റ​വി​ൽ​ ​വ​ന​ഭൂ​മി​യി​ൽ​ ​നി​ന്ന് ​വ്യാ​പ​ക​മാ​യി​ ​മ​രം​ ​മു​റി​ച്ചു​ക​ട​ത്തി​യെ​ന്നും​ ​ഇ​തി​ന് ​വ​ഴി​വ​യ്ക്കു​ന്ന​ത​ര​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​തി​ൽ​ ​അ​ഴി​മ​തി​യു​ണ്ടെ​ന്നു​മാ​ണ് ​പ്ര​തി​പ​ക്ഷം​ ​ആ​രോ​പി​ക്കു​ന്ന​ത്.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​എ​മ്മും​ ​വ്യ​ക്തി​പ​ര​മാ​യി​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തു​ന്ന​ത് ​മ​രം​കൊ​ള്ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദം​ ​മൂ​ടി​വ​യ്ക്കാ​നാ​ണെ​ന്നാ​ണ് ​ആ​ക്ഷേ​പം.