knjavu-recovery

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ അരുമന പന്നിപ്പാലത്തെ വീട്ടിൽ നിന്ന് 210 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അരുമന എസ്.ഐ ദിലീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കഞ്ചാവ് പിടികൂടിയത്.

പൊലീസിനെ കണ്ടപ്പോൾ വീട്ടിലുണ്ടായിരുന്ന അഞ്ചംഗ സംഘം ഓടി രക്ഷപ്പെട്ടു. തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും വ്യാജ മദ്യം നിർമ്മിക്കുന്ന ഉപകരണങ്ങളും കേരള രജിസ്ട്രേഷനിലുള്ള കാറും കണ്ടെത്തുകയായിരുന്നു.

പിടികൂടിയ കഞ്ചാവിന് 22 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളെന്ന വ്യാജേന മലയാളികളായ മുഹമ്മദ്‌ അനസ്, ശാലിനി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ മേല്പാലയിൽ ലോറിയിൽ നിന്ന് 230 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലും ഇതേസംഘമാണെന്നും കണ്ടെത്തി. എസ്.ഐ ദിലീപിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.