തിരുവനന്തപുരം:സംഗീത ദിനത്തിൽ ലഹരിക്കെതിരെ സംഗീത ലഹരി എന്ന ആശയത്തിൽ 'ജീവിതം തന്നെ ലഹരി' എന്ന പേരിൽ എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ സംഗീത ആൽബം ഇന്ന് പുറത്തിറക്കും. വകുപ്പിന്റെ ഫെയ്സ് ബുക്ക് പേജ് വഴിയും യൂട്ടുബ് ചാനൽ വഴിയുമാണ് ആൽബം റീലീസ് ചെയ്യുന്നത്. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിലാണ് ആൽബം ഒരുക്കിയിത്. കലാകാരനായ ബിജിത് ബാല തയ്യാറാക്കിയ സംഗീതത്തിന്റെ രചന നിർവഹിച്ചത് ഹരിനാരായണനാണ്. പിന്നണി ഗായകരായ പി. ഹരിശങ്കർ, സന്നിധാനം, ജോബ് കുര്യൻ, നജിം ഹർഷാദ്, സിതാര, അഫ്സൽ, ജ്യോത്സ്യന, നിരഞ്ജന, സയനോര, പുഷ്പവതി, ആൻഅമി, രാജലക്ഷ്മി, രൂപാരേവതി, രാജേഷ് ചേർത്തല തുടങ്ങിയവരും, സിനിമ താരങ്ങളായ ജയസൂര്യ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ എന്നിവരും ആൽബത്തിൽ അണിനിരന്നിട്ടുണ്ട്.