വെള്ളറട: എസ്.എഫ്.ഐ നടത്തുന്ന പഠനവണ്ടിയുടെ ഒറ്റശേഖരമംഗലം മേഖലാ തല ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ് ആർ. രാഹുൽ നിർവഹിച്ചു. 50ളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ലോക്കൽ കമ്മിറ്റി അംഗം കാവ്യ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് വിജയ് ലൗലിൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ചന്ദ്രബാബു, ജില്ലാകമ്മിറ്റി അംഗം അനന്തു ഷാജി, എസ്.എഫ്.ഐ ഏരിയ ജോയിന്റ് സെക്രട്ടറി എസ്. സച്ചിൻ, മേഖല പ്രസിഡന്റ് അനൂപ് ആർ,​ ഗിരി, പ്രദീഷ്,​ ഫഹദ്,​ അനഘ,​ ഷാജി തുടങ്ങിയവർ സംസാരിച്ചു.