വെള്ളറട: വായനാ വാരാചരണത്തിന്റെ ഭാഗമായി ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ
എസ്.പി.സി യൂണിറ്റ് "പുസ്തകങ്ങൾ അരികിലുണ്ട് " എന്ന വിജ്ഞാന-വിനോദ വായനാ പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് കേഡറ്റുകൾ ശേഖരിച്ച എഴുന്നൂറോളം പുസ്തകങ്ങൾ കൈമാറി. ഈ പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിലെത്തിക്കുക എന്ന പ്രവർത്തനമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എസ്. പി. സി സംസ്ഥാന ആർ. പി. സൗദീഷ് തമ്പി നിർവഹിച്ചു.
ഫോട്ടോ: ശേഖരിച്ച പുസ്തകങ്ങളുമായി കുട്ടി പൊലീസ്