തിരുവനന്തപുരം: ആൾസെയിന്റ്സ് കോളേജിലെ മലയാള വിഭാഗവും ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ വാരാഘോഷം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അദ്ധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. രശ്മി ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അദ്ധ്യക്ഷയും എഴുത്തുകാരിയുമായ ഡോ. സി. ഉദയകല സ്വാഗതം പറഞ്ഞു. മാഗ്ദലിൻ സേവ്യർ, ദേവികാ മോഹൻ, അലീന ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ സിസ്റ്റർ നാൻസി വാറൽ നന്ദി പറഞ്ഞു.