digital

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ 2.0 യിൽ ഇന്ന് മുതൽ പുതിയ ക്ലാസുകൾ.

വെള്ളിയാഴ്ചയോടെ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം അവസാനിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഉറപ്പാക്കാൻ സാവകാശം ലഭിക്കാനായിരുന്നു ട്രയൽ സംപ്രേഷണം. ക്ലാസുകളും സമയക്രമവും www.firstbell.kite.kerala.gov.in ൽ ലഭ്യമാകും.

ക്ലാസുകൾ തുടങ്ങുമ്പോഴും സംസ്ഥാനത്ത് നിരവധി വിദ്യാർത്ഥികൾ ഇനിയും ഓൺലൈൻ പഠനത്തിന് പുറത്താണ്. ഡിജിറ്രൽ പഠനസൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. ഒന്നിലധികം കുട്ടികളുള്ള വീടുകളിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ പഠനം പൂർണമാകാത്ത സ്ഥിതിയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഉറപ്പാക്കാൻ കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചിരുന്നു.

പ​രീ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​പോ​ളി​ടെ​ക്‌​നി​ക് ​പ​രീ​ക്ഷ​ ​കൂ​ടി​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്ത​ണ​മെ​ന്ന് ​ര​ക്ഷി​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബി.​ ​ടെ​ക് ​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​ഫു​ൾ​ ​ടൈം​ ,​ ​പാ​ർ​ട്ടി​ ​ടൈം​ ​)​പ​രീ​ക്ഷ​ 28​ ​നും​ ​ജൂ​ലാ​യ് 12​ ​നും​ ​ഓ​ൺ​ലൈ​നാ​യും,​ ​പോ​ളി​ടെ​ക്‌​നി​ക് ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​കോ​ളേ​ജി​ൽ​ ​വ​ച്ചു​ ​ന​ട​ത്ത​ണ​മെ​ന്നും​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക്
ഓ​ൺ​ലൈ​നാ​യും​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​കോ​ളേ​ജി​ലും​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ത്തി​ൽ​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ര​ക്ഷി​താ​ക്ക​ൾ.

പ്ല​സ് ​വ​ൺ​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്ക​ണം: ഹ​ർ​ജി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും

​മ​റു​പ​ടി​ക്ക് ​സ​മ​യം​ ​തേ​ടി​ ​കേ​ര​ളം

ന്യൂ​ഡ​ൽ​ഹി​ ​:​ ​സെ​പ്തം​ബ​ർ​ ​ആ​റി​ന് ​ന​ട​ത്തു​ന്ന​ ​കേ​ര​ള​ത്തി​ലെ പ്ല​സ് ​വ​ൺ​ ​പ​രീ​ക്ഷ​ ​കൊ​വി​ഡ് ​ക​ണ​ക്കി​ലെ​ടു​ത്ത് ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ര​ക്ഷി​താ​ക്ക​ൾ​ ​സ​മ​‌​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​ഇ​ന്ന് ​സു​പ്രീം​കോ​ട​തി​ ​പ​രി​ഗ​ണി​ക്കും.​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​എ.​എ​ൻ.​ ​ഖാ​ൻ​വി​ൽ​ക്ക​ർ,​​​ ​ദി​നേ​ശ് ​മ​ഹേ​ശ്വ​രി​ ​എ​ന്നി​വ​രാ​ണ് ​ബെ​ഞ്ചി​ൽ.​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കാ​ത്ത​തി​ന്റെ​ ​കാ​ര​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കോ​ട​തി​ ​കേ​ര​ള​ത്തോ​ട് ​ആ​രാ​ഞ്ഞി​രു​ന്നു.​ ​മ​റു​പ​ടി​ ​സ​മ​‌​ർ​പ്പി​ക്കാ​ൻ​ ​കേ​ര​ളം​ ​ഒ​രാ​ഴ്ച​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
അ​സം,​ ​പ​ഞ്ചാ​ബ്,​​​ ​ത്രി​പു​ര,​​​ ​ആ​ന്ധ്ര​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന​ ​ഹ​‌​ർ​ജി​യും​ ​പ​ന്ത്ര​ണ്ടാം​ ​ക്ലാ​സി​ൽ​ ​തോ​റ്റ​വ​ർ​ക്കും​ ​നേ​രി​ട്ട് ​സി.​ബി.​എ​സ്.​ഇ​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​ ​പ​ഠി​ച്ച​വ​ർ​ക്കും​ ​പ്ര​ത്യേ​കം​ ​പ​രീ​ക്ഷ​ ​ന​ട​ത്ത​രു​ത് ​എ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​ഹ​‌​ർ​ജി​യും​ ​കോ​ട​തി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.