തിരുവനന്തപുരം: വീട്ടിൽ ചാരായം വാറ്റി ആവശ്യക്കാർക്ക് സ്ഥലത്തെത്തിച്ച് വില്പന നടത്തിയ രണ്ടു പേരെ പൊലീസ് പിടികൂടി. മുട്ടയ്ക്കാട് കെ.എസ് റോഡ് നിവാസികളായ റെജി (48), സാഞ്ചാസ് മോഹൻ (48) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
കോവളം ഇൻസ്‌പെക്ടർ രൂപേഷ് രാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വലിയ കന്നാസുകളിലും മിൽക്ക് കാനുകളിലുമായി സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കോവളം എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐ ഗംഗാ പ്രസാദ്, സി.പി.ഒമാരായ ബജേഷ്, ഷിജു, ഷൈജു, അരുൺ, ശ്രീകാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.