പോത്തൻകോട്: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന നിർദ്ദന കുടുംബങ്ങളിലെ കുരുന്നുകൾക്ക് യൂത്ത് കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കി വരുന്ന 'ഇത്തിരി മധുരം ഒത്തിരി സന്തോഷം ' പദ്ധതിയിലേക്ക് മാതൃകാ അദ്ധ്യാപിക ഡോ. ആശാദേവി എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ പലഹാരക്കിറ്റുകൾ കൈമാറി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സാജൻലാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്ദു കൃഷ്ണൻ, ഡി.സി.സി മെമ്പർ അനസ്, വെമ്പായം ബ്ലോക്ക്‌ സെക്രട്ടറി ഷിബി, യൂത്ത് കോൺഗ്രസ് നേതാവ് നവീൻബാബു എന്നിവർ പങ്കെടുത്തു.