തിരുവനന്തപുരം: കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന കുറഞ്ഞ വരുമാനക്കാരായ ഇടപാടുകാർക്ക് വേണ്ടി 'ഘർ ഘർ റേഷൻ' എന്ന പദ്ധതിയുമായി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ജീവനക്കാർ. ജീവനക്കാർ സംഭാവന ചെയ്‌ത തുക ഉപയോഗിച്ച് ഇടപാടുകാരുടെ കുടുംബത്തിന് ഭക്ഷ്യക്കിറ്റ് നൽകുന്നതാണ് പദ്ധതി. ഗ്രാമീണ മേഖലയിൽ കിറ്റുകൾ ജീവനക്കാർ നേരിട്ട് ഇടപാടുകാരുടെ വീടുകളിൽ എത്തിച്ചു നൽകും. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായ ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങളെ സഹായിക്കാനായി എംപ്ലോയീസ് കൊവിഡ് കെയർ പദ്ധതിക്കും ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്. മരണപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് സ്ഥിര ശമ്പളത്തിന്റെ നാല് മടങ്ങ് അല്ലങ്കിൽ 30 ലക്ഷം രൂപ, ഏതാണോ അധികം ആ തുക നൽകും. ജീവനക്കാരുടെ എല്ലാ വായ്പകളും എഴുതിത്തള്ളാനും ബാങ്ക് തീരുമാനിച്ചു