general

ബാലരാമപുരം: വായനയാണ് സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചതെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. യുവകലാസാഹിതിയുടെ വായനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വായനാദിനാചരണത്തിന്റെ ഭാഗമായി യുവകലാസാഹിതി മന്ത്രിയെ ആദരിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വി.സി. അഭിലാഷ് ,ചലച്ചിത്ര സീരിയൽ താരങ്ങൾ എന്നിവരെ യുവകലാസാഹിതിയിലേക്ക് ജി.ആർ. അനിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. സാംസ്കാരിക രംഗത്ത് അമ്പത് വർഷം പൂർത്തിയാക്കിയ കാര്യവട്ടം ശ്രീകണ്ഠൻ നായർ, അക്കാഡമി അവാർഡ് ജേതാവ് മഹേഷ് മാണിക്കം എന്നിവരെ വായനാദിനത്തിന്റെ ഭാഗമായി ആദരിച്ചു.യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ,​ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ. സി.എ. നന്ദകുമാർ,​ അജിത്ത്, യാസിർ അഹമ്മദ് എന്നിവർ സംസാരിച്ചു.