ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരി പാതയിൽ കച്ചേരി ജംഗ്ഷന് സമീപം കൊല്ലത്തേക്കുള്ള വൺവേയിൽ മാർക്കറ്റ് റോഡ് തിരിയുന്ന ഭാഗത്ത് വൻ കുഴി രൂപപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ലോക്ക് ഡൗണായതിനാൽ വാഹനങ്ങൾ കൂടുതൽ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി.
റിലയൻസ് ചേമ്പർ സ്ലാബിന്റെ സൈഡ് ഇടിഞ്ഞതാണ് നാലടിയോളമുള്ള കുഴി രൂപപ്പെടാൻ കാരണമായത്. സംഭവമറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മരം നട്ട് പ്രതിഷേധിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ റിലയൻസ് ഉദ്യോഗസ്ഥരെത്തി സ്ലാബുകൾ ഇട്ട് പ്രശ്നം താത്കാലികമായി പരിഹരിച്ചു. പാത നിർമ്മാണത്തിലെ അപാകതയാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം. കൂടുതൽ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ റോഡിന്റെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് ജനം.