തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ,മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തൃശൂരിൽ പങ്കെടുക്കും. മുൻസംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരനും പി കെ.കൃഷ്ണദാസും എറണാകുളത്തും.
സി.കെ.പദ്മനാഭൻ കണ്ണൂരിലും ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ കോട്ടയത്തും എം.ടി.രമേശ് കോഴിക്കോട്ടും സി. കൃഷ്ണകുമാർ പാലക്കാട്ടും വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ ആലപ്പുഴയിലും ചടങ്ങുകൾക്ക് നേതൃത്വം നൽകും.
മുൻ എം.എൽ.എ ഒ. രാജഗോപാൽ, ജനറൽ സെക്രട്ടറി പി.സുധീർ എന്നിവർ തിരുവനന്തപുരത്ത് പങ്കെടുക്കും.