modi

തിരുവനന്തപുരം: സമൂഹത്തെ നേർവഴിക്ക് നയിക്കുന്നത് അറിവും ബുദ്ധിയുമാണെന്നും വായനയിലൂടെ സമ്പുഷ്ടമായ പ്രയോഗ ശൈലിയും ഭാവനയും രൂപപ്പെടുത്താനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വായനാദിന സന്ദേശത്തിൽ പറഞ്ഞു.
പി.എൻ.പണിക്കരെ അനുസ്‌മരിച്ച് പി.എൻ.പണിക്കർ ഫൗണ്ടേഷൻ രാജ്യമാകെ ആചരിക്കുന്ന ദേശീയ വായനാ ദിനാഘോഷപരിപാടിയെക്കുറിച്ച് അറിഞ്ഞതിൽ സന്തോഷമുണ്ട്.

കേരളത്തിലെ ലൈബ്രറികളിലൂടെ പി.എൻ പണിക്കർ നട്ടുവളർത്തിയ വായനാസംസ്‌കാരം ഇന്ന് വലിയ സാമൂഹ്യ മുന്നേറ്റമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രിഅ അഭിപ്രായപ്പെട്ടു.