തിരുവനന്തപുരം: മലയാളം കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വായനദിനാചരണം ഭാഷവിദഗ്ദ്ധനും സാഹിത്യകാരനുമായ ഡോ. എഴുമറ്റൂർ രാജരാജവർമ്മ ഉദ്ഘാടനം ചെയ്‌തു. ഫോറം വർക്കിംഗ് പ്രസിഡന്റ് അമരവിള രാമകൃഷ്‌‌ണൻ അദ്ധ്യക്ഷനായിരുന്നു. തിരുമല ശിവൻകുട്ടി പി.എൻ. പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തി. സുരേഷ് തിരൂർ, ഗായത്രി മാവേലിക്കര, ജനറൽ സെക്രട്ടറി കരിങ്കട രാജൻ, ട്രഷറർ പൂജപ്പുര ജി. രാധാകൃഷ്ണൻ, സംസ്ഥാന കോ ഓർഡിനേറ്റർ എസ്. ഉമാചന്ദ്രബാബു എന്നിവർ സംസാരിച്ചു.