തിരുവനന്തപുരം: വായനക്കാരന് വായനാനുഭവം നൽകുന്ന ഇടമായി വായനശാലകൾ മാറണമെന്ന് എഴുത്തുകാരനും കേരള സർവകലാശാല ബയോ ഇൻഫോമാറ്റിക് വിഭാഗം തലവനുമായ ഡോ. അച്യുത് ശങ്കർ എസ്. നായർ പറഞ്ഞു. ദേശീയ വായനാദിനത്തോടനുബന്ധിച്ച് വഞ്ചിയൂർ ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാല സംഘടിപ്പിച്ച 'വായനയും നവ സാദ്ധ്യതകളും' എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.ജി. ശശിഭൂഷൺ, ഡോ. കെ.എം. ഉണ്ണിക്കൃഷ്ണൻ, പി. ശ്രീകുമാർ, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.