ചിറയിൻകീഴ്: ലോക പിതൃദിനം കാട്ടുകുളം അങ്കവാടിയിൽ ആഘോഷിച്ചു. പി.ഡബ്ല്യു.ഡി എൻജിനീയർ സെക്ഷനിൽ നിന്ന് വിരമിച്ച എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ്, ആശ്രയ വൃദ്ധസദനത്തിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച രാധാകൃഷ്ണൻ നായരെ മകൻ ഉണ്ണിക്കൃഷ്ണൻ ആദരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മോനി ശാർക്കര, അങ്കണവാടി വർക്കർ സിന്ധു, ഹെല്പർ സുധ, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.