ഉഴമലയ്ക്കൽ: പരുത്തിക്കുഴി ഗവ.എൽ.പി.സിലെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത നിർദ്ധനരായ കുട്ടികൾക്ക് സ്‌മാർട്ട് ഫോൺ വാങ്ങി നൽകുന്നതിനായി സ്‌കൂൾ വികസന സമിതി, എസ്.എം.സി, ടീം പരുത്തിക്കുഴി വാട്സ് ആപ്പ് കൂട്ടായ്‌മ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ' നമുക്ക് ഒരുമിക്കാം - അവർക്കുവേണ്ടി ' എന്ന പദ്ധതിയുടെ ഭാഗമായുള്ള സ്മാർട്ട് ഫോൺ വിതരണം നാളെ വൈകിട്ട് 3.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്യും. ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ഗ്രന്ഥശാല സംഘം സംസ്ഥാന പ്രസിഡന്റ് വി.കെ. മധു ലൈബ്രറി കോർണറിലേക്ക് പുസ്‌തകം സ്വീകരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത, ജില്ലാ പഞ്ചായത്ത് മെമ്പർ സുനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ. എസ്. ലാൽ, ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മനോഹരൻ എന്നിവർ പങ്കെടുക്കും.