തിരുവനന്തപുരം: ലോക സംഗീത ദിനമായ ഇന്ന് പ്രശസ്‌ത കർണാടക സംഗീതജ്ഞൻ എസ്. രത്നാകരൻ ഭാഗവതരെ വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ദേഹത്തിന്റെ ശ്രികണ്ഠേശ്വരത്തെ വസതിയിൽ രാവിലെ 10നാണ് ചടങ്ങ്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,​ പന്ന്യൻ രവീന്ദ്രൻ,​ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,​ കെ. ചന്ദ്രിക,​ ഡോ. രാജ്മോഹൻ,​ മണക്കാട് രാമചന്ദ്രൻ,​ സബീർ തിരുമല തുടങ്ങിയവർ പങ്കെടുക്കും.