നെയ്യാറ്റിൻകര: വ്യാജ ചാരായ നി‌ർമ്മാണത്തിനിടെ നിരവധി കേസുകളിലെ പ്രതി പിടിയിലായി. പെരുമ്പഴുതൂർ പോളിടെക്നിക്കിന് സമീപം കടവൻകോട് കോളനിയിൽ കഞ്ചാവ് ലാലു എന്ന ശ്യാംകുമാറിനെയാണ് (27) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തത്. വ്യാജചാരായം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 35 ലിറ്ററോളം കോടയും പിടിച്ചെടുത്തു. പത്തോളം വധശ്രമ കേസിലെ പ്രതിയാണ് ഇയാൾ. നെയ്യാറ്റിൻകര ഡിവൈ എസ് പിക്ക് കിട്ടിയ രഹസ്യ നിർദ്ദേശത്തെ തുടർന്ന് സി.ഐ ശ്രീകുമാർ, എസ്.ഐ ബി.എസ്. ആദർശ്, എ.എസ്.ഐമാരായ രാജീവ്, ജോസ് ആന്റണി, സി.പി.ഒമാരായ ബിജു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.