തിരുവനന്തപുരം: തൃശൂർ ചേതന മീഡിയ കോളേജിലെ 'കളിത്തട്ട്' പെർഫോമിംഗ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകസംഗീതദിനമായ ഇന്ന് 'ഏകം' എന്ന് പേരിട്ടിരിക്കുന്ന വിർച്വൽ സംഗീതശിൽപ്പം അവതരിപ്പിക്കും. പിന്നണി ഗായിക രശ്മിസതീഷ്, 'അയ്യപ്പനുംകോശിയും' സിനിമയിലൂടെ പ്രശസ്തയായ നഞ്ചമ്മ എന്നിവർ മുഖ്യാതിഥികളാകുന്ന ഓൺലൈൻ സംഗീത സായാഹ്നത്തിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഗായകർ പങ്കെടുക്കും. നാല്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നു ചിട്ടപ്പെടുത്തി കോളേജിലെ സൗണ്ട് ആൻഡ് മ്യൂസിക് ഫാക്കൽറ്റി കെ. പി. പ്രദീപ്കുമാർ നയിക്കുന്ന 'ഏകം മ്യൂസിക്എൻസെംബിൽ' ആണ് ഈ സംഗീതവിരുന്നിലെ മുഖ്യ ആകർഷണം.