madona

ഹിച്ച്‌കോക്ക് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അമലേന്ദു കെ.രാജ്, അനിൽ ആന്റോ, ഷെർഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ആർ.ജെ.മഡോണയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ആന്റണി വർഗീസ്, ജീത്തു ജോസഫ്, ഉണ്ണി മുകുന്ദൻ, അന്നാ രേഷ്മ രാജൻ, സുരഭി ലക്ഷ്മി, ഒമർ ലുലു, ടിനു പാപ്പച്ചൻ, മുഹമ്മദ് മുസ്തഫ, കണ്ണൻ താമരക്കുള്ളം, എൻ.എം. ബാദുഷ, ഗീതി സംഗീത തുടങ്ങിയവരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റിൽ റിവീലിംഗ് പോസ്റ്റർ വ്യത്യസ്തത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ തീരുമാനിക്കുന്ന മഡോണ എന്ന റേഡിയോ ജോക്കി തികച്ചും അപരിചിതമായ സ്ഥലത്ത് എത്തിച്ചേരുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

സംവിധായകൻ കൂടിയായ ആനന്ദ് കൃഷ്ണരാജ് തന്നെയാണ് രചനയും എഡിറ്റിെഗും നിർവഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്, നീലിൻ സാൻഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം: അഖിൽ സേവ്യർ, സംഗീതം: രമേശ് കൃഷ്ണൻ.എം.കെ, വരികൾ: ഹൃഷികേശ് മുണ്ടാണി, പി.ആർ.ഒ: പി.ശിവപ്രസാദ്.