നാടൻ പാട്ടിന്റെ സുഗന്ധം പരത്തിയ ശീലുകളുമായി 'ഒരു പപ്പടവട പ്രേമത്തിലെ' മൂന്നാമത്തെ ഗാനമെത്തി. 'ചെമ്മാനം ചേലേറി ചെന്തെങ്ങിൻ തേരേറി...' എന്ന് തുടങ്ങുന്ന ഗാനം അൻവർ സാദത്തും അഷിൻകൃഷ്ണയും ചേർന്നാണ് പാടിയിരിക്കുന്നത്. ശൂരനാട് രാജേഷ് ബാബു സംഗീതം നൽകിയ ഈ ഗാനം വാസു അരീക്കോടാണ് രചിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഇതു പോലെ തന്നെ ഹൃദയഹാരിയായിരുന്നു, റിലീസ് ചെയ്ത ആദ്യഗാനങ്ങളും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം താമസിയാതെ റിലീസ് ചെയ്യും. ആർ.എം.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സായിർ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. മൂന്ന് കാമുകന്മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൊച്ചുപ്രേമനാണ്. സായിർ പത്താൻ, ആലിയ, നിഹ ഹുസൈൻ, ലിജു കലാധർ, ശ്രീകാന്ത്.കെ.സി, കടയ്ക്കാമൺ മോഹൻദാസ്, കനകലത, പ്രിൻസ് മാത്യു, സന്തോഷ് കലഞ്ഞൂർ തുടങ്ങിയവർ ചിത്രത്തിലുണ്ട്. നിർമ്മാണം: ആർ.എം.ആർ. ജിനു വടക്കേമുറിയിൽ. ഗാനരചന : കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗായകർ: പി.കെ.സുനിൽകുമാർ, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അൻവർ സാദത്ത്, അശ്വിൻകൃഷ്ണ. ക്യാമറ: പ്രശാന്ത് പ്രണവം, എഡിറ്റർ: വിഷ്ണു ഗോപിനാഥ്, പി.ആർ.ഒ: പി.ആർ.സുമേരൻ.