s-rameshan-nair

തിരുവനന്തപുരം: ജനമനസുകളിലേക്ക് പെട്ടെന്ന് കടന്നുചെല്ലുന്ന ഗാനങ്ങളും കവിതകളുമെഴുതിയ കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായരുടെ വിയോഗം ചലച്ചിത്ര,സാഹിത്യ ശാഖയ്ക്ക് തീരാ നഷ്ടമാണെന്ന് ഗോകുലം ഗോപാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.അദ്ദേഹം തന്റെ എല്ലാ കൃതികളും സമ്മാനിക്കാറുണ്ടായിരുന്നു. തികഞ്ഞ ശ്രീനാരായണ ഗുരു വിശ്വാസിയായ അദ്ദേഹം ജാതി മത ചിന്തകൾക്കപ്പുറത്ത് മനുഷ്യരെ തുല്യരായാണ് കണ്ടിരുന്നത്. രമേശൻ നായരുമായുള്ള എന്റെ അടുപ്പത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുനർ നിർമ്മാണം നടത്തിയ അദ്ദേഹത്തിന്റെ വീട്ടിൽ വിളക്ക് കത്തിക്കണമെന്നു മാത്രമാണ് ഇത്രയും നാളത്തെ പരിചയത്തിനിടയിൽ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. നമുക്ക് നഷ്ടമായത് അക്ഷരസൂര്യനെയാണെന്നും അനുശോചന സന്ദേശത്തിൽ ഗോകുലം ഗോപാലൻ പറഞ്ഞു.