പ്രമുഖ നിർമ്മാണക്കമ്പനിയായ ഡ്രീം വാരിയേഴ്സ് പിക്‌ച്ചേഴ്സുമായി വമ്പൻ തുകയുടെ കരാർ ഒപ്പിട്ട് നയൻതാര. രണ്ട് ചിത്രങ്ങൾക്കായി പത്ത് കോടിയുടെ ഓഫർ കിട്ടിയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ മറ്റ് വിശേഷങ്ങൾ പുറത്ത് വന്നിട്ടില്ല. എസ്.ആർ. പ്രഭുവിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ് ഡ്രീം വാരിയേഴ്സ് പിക്‌ച്ചേഴ്സ്.
നെട്രികൺ, ലൂസിഫർ തെലുങ്ക് റീമേക്ക് എന്നിവയാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. നെട്രിക്കണ്ണിലെ ഇതും കടന്തു പോകും ... എന്ന ഗാനം ശ്രോതാക്കളുടെ സജീവശ്രദ്ധ നേടിയിരുന്നു. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അന്ധയായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. നയൻതാരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്‌നേശ് ശിവനാണ് റൗഡി പിക്‌ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നെട്രികണ്ണിലെ നയൻതാരയുടെ ചിത്രങ്ങൾ പുറത്തുവരികയും ശ്രദ്ധനേടുകയും ചെയ്‌തിരുന്നു.