honey

സൗത്ത് ഇന്ത്യൻ സിനിമകളിലെ സജീവ സാന്നിദ്ധ്യമാണ് ഹണി റോസ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ ഹണി റോസിന് കഴിഞ്ഞു. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ താരത്തിന് പ്രത്യേക കഴിവാണ്. 2005ൽ ബോയ്ഫ്രണ്ടിലൂടെ അഭിനയലോകത്ത് സജീവമായ താരം ഇന്നും മുൻനിര നടിമാരിലൊരാളാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

honey

ട്രിവാൻഡ്രം ലോഡ്ജ്, അഞ്ച് സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ ഹണി റോസിന്റെ ശ്രദ്ധേയമായ സിനിമകളാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിൽ താരം ഗ്ലാമറസ് വേഷങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ആരാധകരെ എല്ലാ ഭാഷയിലും സ്വന്തമാക്കാൻ താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്.

honey

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോ ഷൂട്ടിൽ തിളങ്ങിയിട്ടുണ്ട്. ഏത് വേഷം ധരിച്ചാലും താരം അതീവ സുന്ദരിയാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഹണിയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുക പതിവാണ്. എല്ലാ വേഷവും തനിക്ക് ഇണങ്ങും എന്നും അവർ ഇതിനകം തെളിയിച്ചിട്ടുണ്ട്. ചുവന്ന സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നതാണ് പുതിയ വിശേഷം. മികച്ച പ്രതികരണങ്ങളാണ് ഈ ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീല ബ്ളൗസും ചുവന്ന സാരിയും മുല്ലപ്പൂവും ചൂടി നിൽക്കുന്ന ഹണി റോസിനെ വലിയ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.