കല്ലറ: വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനവും ആരോഗ്യസുരക്ഷയും ഒരുക്കുന്നതിന് പാങ്ങോട് കെ.വി.യു.പി.എസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഓൺലൈനിലൂടെ അഭിത്രാസുനിൽ എന്ന കുട്ടിയുമായി സംസാരിച്ച് ഓൺലൈൻ പഠനോദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. രോഗബാധിതരാകുന്ന കുട്ടികൾക്ക് ചികിത്സയുൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിന് വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന ലൈഫ് കെയർ പദ്ധതിയോടനുബന്ധിച്ചുള്ള ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഷാഫി നിർവഹിച്ചു. അദ്ധ്യാപകർ അംഗങ്ങളായ സ്കൂൾ തല ഹെൽപ്പ് ഡെസ്കും ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ് തല ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി, ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻഷ ബി. ഷറഫ്, പാങ്ങോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള, പാലോട് ബി.ആർ.സി ട്രെയ്നർ പ്രിയ നായർ, ഷിബു, അനീഷ്, ജാസ്മിൻ, പി.ടി.എ പ്രസിഡന്റ് നിസാർ കല്ലറ, ഹെഡ്മാസ്റ്റർ അൻസാരി, ഹെൽപ് ഡെസ്ക് കൊഓർഡിനേറ്റർ എം.എസ് മനോജ് എന്നിവർ പങ്കെടുത്തു.