manoj-edamana

മുടപുരം: ഇന്ധന വിലവർദ്ധനയ്ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 11 മുതൽ 15 മിനിറ്റ് വാഹനങ്ങൾ നിറുത്തിയിട്ട് ചക്രസ്തംഭന സമരം നടത്തി. കോരാണി പതിനെട്ടാം മൈലിൽ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം മനോജ്‌ ബി.ഇടമന ഉദ്ഘാടനം ചെയ്തു സി.ഐ.ടി.യു നേതാവ് സുധീർ, ആർ.രാജേഷ്, അംജേഷ്.എം.എസ് എന്നിവർ പങ്കെടുത്തു. മുടപുരം ജംഗ്ഷനിൽ സി.പി.എം ഏരിയ കമ്മിറ്റിയംഗം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം ഇ.നൗഷാദ്, സി.പി.എം കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർ രഘു, ഐ.എൻ.ടി.യു.സി നേതാവ് കിഴുവിലം രാധാകൃഷ്ണൻ, സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റിയംഗം ജഗാൻഗീർ, നൈനാംകോണം ബ്രാഞ്ച് സെക്രട്ടറി ജയേഷ്, മുടപുരം ബ്രാഞ്ച് സെക്രട്ടറി നിസാം, നൗഷാദ് ഒമാൻ എന്നിവർ പങ്കെടുത്തു. പുളിമൂട് ജംഗ്ഷനിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമരം സി.പി.എം ആറ്റിങ്ങൽ ഏരിയ സെന്ററംഗം ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷാ, സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്, മണ്ഡലം സെക്രട്ടേറിയറ്റഗം കവിതാ സന്തോഷ്, സി.പി.എം കൂന്തള്ളുർ ലോക്കൽ സെക്രട്ടറി ഹരീഷ്ദാസ്, മുൻ പഞ്ചായത്തംഗം സാമ്പൻ എന്നിവർ സംസാരിച്ചു .