
മലയിൻകീഴ് : പെട്രോൾ, ഡീസൽ വിലവർദ്ധനയ്ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മലയിൻകീഴ് നടന്ന ചക്രസ്തംഭന സമരം സി.ഐ.ടി.യു ജില്ല നേതാവും വിളപ്പിൽ ഏരിയ കമ്മിറ്റി പ്രസിഡന്റുമായ വി. എസ്. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബി. കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം രാജേന്ദ്രൻ, കർഷക സംഘം വിളപ്പിൽ ഏരിയ കമ്മിറ്റി സെക്രട്ടറി കെ. ജയചന്ദ്രൻ,സുബാഷ്, സി. ഡി. എസ്. അനിൽകുമാർ, വിഷ്ണു മേപ്പൂക്കട സതീഷ് കുമാർ,രാജേഷ് എന്നിവർ സംസാരിച്ചു.
(ഫോട്ടോ: പെട്രോൾ,ഡീസൽ വിലവർദ്ധനയ്ക്കെതിരെ മലയിൻകീഴ് നടന്ന ചക്ര സ്തംഭനസമരം സി.ഐ.ടി.യു വിളപ്പിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.എസ്.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു)