കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് റസിഡന്റ്സ് അസോസിയേഷൻ, നഗരൂർ ആയുർവ്വേദ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ അസോസിയേഷനിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള കൊവിഡ് പ്രതിരോധ ആയുർവ്വേദ മരുന്നിന്റെയും മഴക്കാലപൂർവ ശുചീകരണത്തിനായുള്ള ധൂമ ചൂർണ്ണം ബ്ലീച്ചിംഗ് പൗഡർ എന്നിവയുടെ വിതരണം അസോസിയേഷൻ പ്രസിഡന്റ് വി.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഹരീഷ് കുമാർ, എസ്.രാജു, രാമചന്ദ്രൻ, ശ്രീനിവാസൻ, ശകുന്തള, ഗീത എന്നിവർ പങ്കെടുത്തു.