കാട്ടാക്കട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈലോട്ടുമൂഴി ജനതാ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ പൊതു മാർക്കറ്റ്, റേഷൻ കട, പാൽ സൊസൈറ്റി, ഗ്രന്ഥശാല, കച്ചവടസ്ഥാപനങ്ങൾ, വെയിറ്റിംഗ് ഷെഡ് എന്ന്വിടങ്ങൾ ശുചീകരിച്ചു. കൊവിഡ് ബാധിത കുടുംബങ്ങൾക്ക് സാനിറ്റേഷൻ, അവശ്യസാധനങ്ങൾ, മരുന്നുകൾ, റേഷൻ എന്നിവ വീടുകളിലെത്തിച്ചു നൽകുന്നുണ്ട്. അസോസിയേഷൻ പ്രസിഡന്റ് എസ് സുദർശനൻ, സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എൻ.കെ.ഗിരീഷ് കുമാർ, എം.കെ.മോഹനൻ, മനു രാമനാഥൻ, കെ.വി.അശോകൻ, എസ്.രവീന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.