വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി എൽ.ഡി.എഫ് ഭരണസമിതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനകീയ ഹോട്ടലുകളിൽ നിന്ന് തയ്യാറാക്കിയ ഭക്ഷണം,
ബി.ജെ.പി അംഗങ്ങൾ അവരുടെ വാർഡുകളിൽ വിതരണം ചെയ്തത് സേവാഭാരതിയുടെ വാഹനത്തിലാണെങ്കിൽ ഇതിനെ എതിർത്തത് ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്. കൊവിഡ് കാലഘട്ടത്തിൽ മാതൃകാപരമായ കാര്യങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കിയതെന്നും ഇത്തരം പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി ചെമ്മരുതിയിൽ നടത്തിവരുന്നതെന്നും യാത്ഥാർത്ഥ്യങ്ങൾ പൊതുജനങ്ങൾക്ക് മനസിലാകുമെന്നും ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് പ്രിയങ്കബിറിൽ, വൈസ് പ്രസിഡന്റ് ആർ. ലിനീസ്, അംഗങ്ങളായ നജ്മസാബു, ജി.എസ്. സുനിൽ തുടങ്ങിയവർ അറിയിച്ചു. പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുകയും വട്ടപ്ലാമൂട് സ്റ്റാവിയ ഹോസ്പിറ്റലിന് സമീപം ഡൊമിസിലിയറി കയർ സെന്റർ (ഡി.സി.സി) പ്രവർത്തനം തുടങ്ങുകയും അടുത്തത് കൂടി ഉടൻ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ പറഞ്ഞു.