നെയ്യാറ്റിൻകര: തുടർച്ചയായ ഇന്ധനവില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നെയ്യാറ്റിൻകര ടൗണിൽ വാഹനം നിറുത്തിയിടൽ സമരം സംഘടിപ്പിച്ചു. പാറശ്ശാല എം. എൽ.എ സി. കെ. ഹരീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ 11.15 വരെയാണ് വാഹനങ്ങൾ നിറുത്തിയിട്ട് പ്രതിഷേധിച്ചത്. ആംബുലൻസ് സർവീസുകളെ സമരത്തിൽ നിന്നും ഒഴിവാക്കി. ഐ.എൻ.ടി.യു.സി നേതാവ് സോളമൻ അലക്സ് അദ്ധ്യക്ഷനായിരുന്നു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ്
ജി. എൻ. ശ്രീകുമാരൻ, സെക്രട്ടറി വി. ഐ. ഉണ്ണികൃഷ്ണൻ, സി. ഐ. ടി. യു ജില്ലാ ജോയിന്റ് സെക്രട്ടറി വി. കേശവൻകുട്ടി, സി. പി. ഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സജീവ്കുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. സജികൃഷ്ണൻ, സുഭാഷ്, അഡ്വ. പ്രകാശ്, എൻ.കെ. രഞ്ജിത്ത്, ജി. ജിജോ, എസ്.എസ്. സാബു തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം പഴയകടയിൽ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, പെരുമ്പഴുതൂരിൽ പാർട്ടി ജില്ലാ കൗൺസിലംഗം എൻ. അയ്യപ്പൻ നായർ, ഉദിയൻകുളങ്ങരയിൽ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ. എസ്. ആനന്ദ്കുമാർ, പഴയ ഉച്ചക്കടയിൽ എൽ. ശശികുമാർ എന്നിവർ ഉദ്ഘാടനം ചെയ്യ്തു. എ. ഐ. ടി. യു. സി നേതാക്കളായ തിരുപുറം പുരുഷോത്തമൻ നായർ, ഉദിയൻകുളങ്ങര ബിനു, കാരോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡോ. എസ്. ശശിധരൻ, പി. വിജയൻ, തിരുപുറം ഷിബുകുമാർ, ജി. കെ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.