ആറ്റിങ്ങൽ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും പഠന സൗകര്യത്തിനായി തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസ് സമ്പൂർ‌ണ ഡിജിറ്റലായി. അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ഇതിന്റെ ഭാഗമായി പഠനോപകരണങ്ങൾ നൽകിയത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ,​ സന്നദ്ധ സംഘടനകൾ,​ അദ്ധ്യാപകർ,​ രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ സ്കൂളിൽ ടാബുകളും സ്മാർട്ട് ഫോണുകളും എത്തിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ജി. അരുൺ അദ്ധ്യക്ഷത വഹിച്ചു. കൈരളി ടി.എം.ടി പാലക്കാട് നൽകിയ പതിനഞ്ച് ഫോണുകളും, സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് നൽകിയ പത്ത് ടാബുകളും ചടങ്ങിൽ ഏറ്റുവാങ്ങി. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി,​ കണിയാപുരം ബി.പി.സി സതീഷ്,​ പ്രിൻസിപ്പൽ എച്ച്. ജയശ്രി,​ ഹെഡ്മിസ്ട്രസ് നസീമ ബീവി,​ ഫറൂഖ്,​ സനോജ്,​ ദിവ്യ എന്നിവർ സംസാരിച്ചു.