വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള അഞ്ചുമരങ്കാല സി.എഫ്.എൽ.ടി.സിയിൽ ചാരായ നിർമ്മാണം നടത്തിയ താത്കാലിക ജീവനക്കാർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വെള്ളറട മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചു. സമരം ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി. നായർ ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ് പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മഞ്ചവിളാകം പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കമാർ, വിജയകുമാർ, വിശാഖൻ, രാജ് കുമാർ, കോവില്ലൂർ ബിനു തുടങ്ങിയവർ പങ്കെടുത്തു.