kerala

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിന് സംസ്ഥാന ചലച്ചിത്ര അക്കാ‌ഡമി അപേക്ഷകൾ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ പരിപാടികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക.

പരിപാടികൾ ഡി.വി.ഡി/ബ്ലൂറേ/ഹാർഡ്‌ഡിസ്‌ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിലുള്ള അക്കാഡമിയുടെ സിറ്റി ഓഫീസിൽ നിന്നു നേരിട്ട് വാങ്ങാം. www.keralafilm.comൽ നിന്ന് ഡൗൺലോഡും ചെയ്യാം.