
ബാലരാമപുരം: ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നേമം ഏരിയായിൽ 14 കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം നടത്തി. ദേശീയപാതയിൽ സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബാലരാമപുരം കബീർ, എസ്. സുദർശനൻ, എസ്.രാധാകൃഷ്ണൻ, എം.ബാബുജാൻ, വി.മോഹനൻ, എം.എച്ച്. സലീം, ആർ.എസ്.വസന്തകുമാരി, എസ്. രജിത് കുമാർ, ബി. മോഹനൻനായർ, അഡ്വ. മുരളീധരൻ എന്നിവർ നേതൃത്വം നൽകി. പാപ്പനംകോട്ട് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം പുത്തൻകട വിജയനും പ്രാവച്ചമ്പലത്ത് ജില്ലാ കമ്മിറ്റിയംഗം എം.എം. ബഷീറും വെടിവെച്ചാൻ കോവിലിൽ ടി. മല്ലികയും കല്ലിയൂരിൽ എസ്. ബിന്ദുവും പുന്നമൂട്ടിൽ എസ്. ജയചന്ദ്രനും ഊക്കോട് ജംഗ്ഷനിൽ പ്രശോഭും കാക്കാമൂലയിൽ എസ്.ആർ. ശ്രീരാജും നേമത്ത് ആർ. പ്രദീപ് കുമാറും കൈമനത്ത് ഡോ.കെ.എസ്. പ്രദീപും കാരയ്ക്കാമണ്ഡപത്ത് ലത്തീഫും സമരം ഉദ്ഘാടനം ചെയ്തു.