
ബാലരാമപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് നെല്ലിമൂട്ടിൽ സംയുക്ത ട്രേഡ് യൂണിയൻ വാഹന ഗതാഗതം തടഞ്ഞ് ചക്രസ്‌തംഭന സമരം നടത്തി. സമരം സി.ഐ.ടി.യു നേതാവ് കെ.കെ. ഷിബു ഉദ്ഘാടനം ചെയ്‌തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജെ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം വി. സുധാകരൻ, വിവിധ ട്രേഡ് യൂണിയൻ, കക്ഷി നേതാക്കളായ നെല്ലിമൂട് പ്രഭാകരൻ, ടി. സദാനന്ദൻ, സി. വിജയരാജൻ, കെ. പ്രഭാകരൻ, രാജാമണി, കെ. ബിജു, ജെ. കുഞ്ഞുകൃഷ്ണൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.