dddd

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിന് പിന്നാലെ കൊവിഡ് കേസുകൾ ആദ്യമായി ആയിരത്തിന് താഴെയായത് ആശ്വാസമായി. ജില്ലയിൽ ഇന്നലെ 963 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജാഗ്രതയിലും നിയന്ത്രണത്തിലും വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറയിപ്പ് നൽകി.

സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ കൂടുതൽ ഇളവുകൾ നൽകണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. 1,705 പേർ രോഗമുക്തരായി. 9.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,711പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 872 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴുപേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,314 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3,867 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.