ബാലരാമപുരം: ലോക പിതൃദിനത്തോടനുബന്ധിച്ചു മലയാളം കൾച്ചറൽ ഫോറം കേരള ബാലരാമപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിസിലിപുരം പുനർജനി പുനരധിവാസകേന്ദ്രത്തിലെ വയോജനങ്ങളെ പൊന്നാടയണിയിച്ചു. ബാലരാമപുരം മേഖലാ കമ്മിറ്റി പ്രസിഡന്റ് പ്രവീണിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗവും തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്ഷാധികാരിയുമായ ബാലരാമപുരം അൽഫോൻസ് ഉദ്ഘാടനം ചെയ്തു. രാമപുരം മോഹനൻ, കല്ലുമൂട് രാഹുൽ, കോട്ടുകാൽക്കോണം മനോഹരൻ, ഷൈനി, ഐത്തിയൂർ സുജാദ്, ആർ പ്രസന്നൻ, രമേശൻ, പുനരധിവാസകേന്ദ്രം പ്രസിഡന്റ് ഷാ സോമസുന്ദരം എന്നിവർ പങ്കെടുത്തു.
caption: പിതൃദിനത്തോടനുബന്ധിച്ച് സിസിലിപുരം പുനരധിവാസകേന്ദ്രത്തിൽ വൃദ്ധരെ പൊന്നാട അണിയിക്കൽ ബാലരാമപുരം അൽഫോൺസ് ഉദ്ഘാടനം ചെയ്യുന്നു.