വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽ.ഡി.എഫ് മെമ്പർമാരും സി.പി.എമ്മും നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് കോൺഗ്രസ് വെള്ളറട പഞ്ചായത്ത് നേതൃയോഗം പറഞ്ഞു. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ തുടർന്നാൽ ജനബോധനസദസുകൾ സംഘടിപ്പിക്കും. പഞ്ചായത്ത് ഭരണ സമിതിക്ക് നേതൃയോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. കിളിയൂർ മണ്ഡലം പ്രസിഡന്റ് എസ്.ആർ. അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ദസ്തഹീർ ,​ ഡി.ജി. രത്ന കുമാർ,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹൻ,​ കെ.ജി. മംഗളദാസ് ,​ സി. അശോക് കുമാർ,​എ.സി. ദീപ്തി,​ സരള വിൽസന്റ്,​ തുടങ്ങിയവർ സംസാരിച്ചു.